ഇന്ത്യന് സ്കൂള് പ്ലസ്ടു ടോപ്പര് വീണയെ ബിഡികെ അനുമോദിച്ചു

മനാമ: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില് സി.ബി.എസ്.ഇ. വിഭാഗത്തില് ബഹ്റൈനിലെ ഇന്ത്യന് സ്കൂളില്നിന്ന് ഏറ്റവും കൂടുതല് മാര്ക്ക് നേടിയ വീണ വിജയകുമാറിനെ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്റൈന് ചാപ്റ്റര് അനുമോദിച്ചു. ബി.ഡി.കെയുടെ സജീവ പ്രവര്ത്തകരായ പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും വിനീത വിജയകുമാറിന്റെയും മകളാണ് വീണ.
അല് റബീഹ് മെഡിക്കല് സെന്റര് ഹാളില് നടന്ന അനുമോദന ചടങ്ങില് ബി.ഡി.കെ. ചെയര്മാന് കെ.ടി. സലിം, പ്രസിഡന്റ് ഗംഗന് തൃക്കരിപ്പൂര്, ജനറല് സെക്രട്ടറി റോജി ജോണ്, ട്രഷറര് ഫിലിപ്പ് വര്ഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്, അല്റബീഹ് മെഡിക്കല് സെന്റര് ഡോക്ടര്മാര്, ജനറല് മാനേജര് നൗഫല് അടാട്ടില്, മാര്ക്കറ്റിങ് മാനേജര് ഷൈജാസ് ആലോകാട്ടില്, സാമൂഹിക പ്രവര്ത്തകന് മനോജ് വടകര എന്നിവര് സന്നിഹിതരായിരുന്നു.
Content Highlights: indian school plus two topper veen vijyakumar bdk