ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അധ്യാപിക ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയാണ്. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.
പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. മക്കൾ: റിഗ്വേദ് രാജ് (പതിനൊന്നാം ക്ലാസ് , നക്ഷത്ര രാജ് (നാലാം ക്ലാസ് . ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്.
നിലവിൽ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്ന് ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു.