ഐ.സി.എഫ് 'സ്പര്‍ശം' നവംബര്‍ 1 ന്

മനാമ: എസ്.വൈ.എസ് പ്ലാറ്റിനം ഇയര്‍ കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ഐ.സി.എഫ് ആയിരം സേവന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ബഹ്റൈനിലെ 41 യൂണിറ്റുകളിലായി നടത്തുന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക് അന്തിമ രൂപമായി. നവംബര്‍ 1 വെള്ളിയാഴ്ച രാവിലെ മുതല്‍ ബഹ്റൈനിലെ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ഐസിഎഫിന്റെ യൂണിറ്റ് നേതാക്കള്‍ നേതൃത്വം വഹിക്കും. രോഗ ബാധിതര്‍ക്കുള്ള ചികിത്സാ സഹായം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്, ഭക്ഷണ വിതരണം, പരിസര ശുചീകരണം തുടങ്ങി വൈവിധ്യങ്ങളായ സേവന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഓരോ യൂണിറ്റിലും ഒരു ക്ഷേമ പ്രവര്‍ത്തനം എന്ന നിലക്കാണ് പദ്ധതികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഐസിഎഫിന്റെ സാന്ത്വനം വിഭാഗമാണ് യൂണിറ്റില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
Content Highlights: ICF Sparsham on November 1 st