ഹോപ്പിന്റെ കായിക മാമാങ്കം ബുധനാഴ്ച ആരംഭിക്കും

മനാമ: ഹോപ്പ് പ്രീമിയർ ലീഗ് എന്ന പേരിൽ ഹോപ്പ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിനോപ്പം, ഈ വർഷം ഫുട്ബോൾ ടൂർണമെന്റിനും തുടക്കം കുറിക്കുന്നു. ഒക്ടോബർ 28, 29, 30 തിയതികളിൽ ബഹ്റൈനിലെ പ്രൊഫഷണൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഹോപ്പ് ചാമ്പ്യൻസ് കപ്പ് എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുക.
കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റ് സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിലാണ് അരങ്ങേറുന്നത്. ഹോപ്പ് പ്രീമിയർ ലീഗ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്ന്റിന്റെ നാലാം സീസണിൽ ബഹ്റൈനിലെ പ്രമുഖ അസോസിയേഷനുകളാണ് മത്സരിക്കുന്നത്.
പാക്ട്-പാലക്കാട്, കെ.പി.എ. ടസ്കേഴ്സ് -കൊല്ലം, വോയ്സ് ഓഫ് ആലപ്പി, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ കണ്ണൂർ പ്രവാസി കൂട്ടായ്മ, വോയ്സ് ഓഫ് ട്രിവാൻഡ്രം, ഗ്ലോബൽ തിക്കോടിയൻസ് ഫോറം കോഴിക്കോട്, വോയ്സ് ഓഫ് മാമ്പ-കണ്ണൂർ, അനന്തപുരി അസോസിയേഷൻ, ബഹ്റൈൻ മാട്ടൂൾ അസോസിയേഷൻ, കെ.എം.സി.സി-വെസ്റ്റ് റിഫ, ബഹ്റൈൻ നവകേരള, വിശ്വകല സാംസ്കാരിക വേദി, കേരള ഫുട്ബോൾ അസോസിയേഷൻ, അമദ് ഗ്രൂപ്പ് എന്നീ ടീമുകൾ ഏറ്റുമുട്ടും.
ബി.എം.സി യുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും, കേരള ഫുട്ബോൾ അസോസിയേഷനും ബ്രോസ് ആൻഡ് ബഡീസ് ടീമും സഹകരിക്കും.
ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം വിനോദ പരിപാടികളും ടൂർണമെന്റിന്റെ ഭാഗമായി ഉണ്ടായിരിക്കും. സഹൃദയ നാടൻ പാട്ട് സംഘം, തരംഗ് മ്യൂസിക് ബാൻഡ് എന്നിവ വ്യാഴാഴ്ചയും ആരവം ഫോക് ബാൻഡ്, എ.വി മ്യൂസിക് ബിസ് ബാൻഡ്, ഐമാക് ബഹ്റൈൻ-ഫ്ലാഷ് മൊബ്, ഇശൽ ബഹ്റൈൻ-ദഫ് മുട്ട്, കലാ കേന്ദ്ര ടീം-സാക്സോ ഫോൺ പെർഫോമൻസ് എന്നിവ വെള്ളിയാഴ്ചയും മത്സരത്തിന്റെ ഇടവേളകളിൽ ഉണ്ടായിരിക്കുമെന്ന് ഹോപ്പ് ഭാരവാഹികൾ അറിയിച്ചു.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: Hope Premier League cricket tournament 4th season starts on Wednesday in Bahrain., First-ever Hope Champions Cup football tournament scheduled for October 28, 29, and 30 at Al Ahli Club, Zinj., Organized in collaboration with the Kerala Football Association and BMC., Features prominent diaspora teams from various districts of Kerala., Includes cultural events like folk songs, music bands, and flash mobs.