ഗുരുവായൂരപ്പന്‍ കോളേജ് അലുംനിയുടെ പ്രൊഫ. ടി ശോഭീന്ദ്രന്‍ പുരസ്‌കാരം എസ്.അദ്വൈതിന്

എസ്. അദ്വൈത്‌
എസ്. അദ്വൈത്‌

മനാമ: സാമൂഹിക പ്രതിബദ്ധതയ്ക്കും പാഠ്യേതര വിഷയങ്ങളിലെ മികവിനും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഗുരുവായൂരപ്പന്‍ കോളേജ് അലുംനി-ബഹ്റൈന്‍ നല്‍കിവരുന്ന, കോളേജ് മുന്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ ടി ശോഭീന്ദ്രന്‍ മാഷിന്റെ പേരിലുള്ള പുരസ്‌കാരത്തിന് അവസാന വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ഥിയും കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം മുന്‍ സെക്രട്ടറിയുമായ അദ്വൈത് എസ് അര്‍ഹനായി. 

കഴിഞ്ഞ അധ്യയനവര്‍ഷം കോളേജ് ക്യാമ്പസില്‍ നടപ്പിലാക്കിയ മാലിന്യ സംസ്‌കരണ പദ്ധതിക്ക് അദ്വൈത് നല്‍കിയ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷ െത്ത പ്രൊഫ. ടി ശോഭീന്ദ്രന്‍ അവാര്‍ഡ്. പ്രത്യേകം രൂപകല്‍പന ചെയ്ത ശില്‍പവും 10000 രൂപ ക്യാഷ് അവാര്‍ഡുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 26-ന് നടക്കുന്ന കോളേജ് ഡേ ചടങ്ങില്‍ പുരസ്‌കാരം കൈമാറുമെന്ന് ബഹ്റൈന്‍ അലുംനി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയി ച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കും ഗുരുവായൂരപ്പന്‍ കോളേജ് ബഹ്റൈന്‍ അലുംനിയുടെ ഭാഗമാവാനും +973 34353639, +973 34304560 എന്നീ നമ്പറുകളില്‍ ബന്ധെപ്പടാവുന്നതാണ്.

Content Highlights: guruvayoorappan collage alumni award