അബ്ദുറഹ്‌മാന്‍ തുമ്പോളിക്ക് തണല്‍ ബഹ്റൈന്‍ യാത്രയയപ്പ് നല്‍കി

അബ്ദുറഹ്‌മാന്‍ തുമ്പോളിക്ക് തണല്‍ ബഹ്റൈന്‍ നല്‍കിയ  യാത്രയയപ്പ്
അബ്ദുറഹ്‌മാന്‍ തുമ്പോളിക്ക് തണല്‍ ബഹ്റൈന്‍ നല്‍കിയ  യാത്രയയപ്പ്

മനാമ: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന അബ്ദു റഹ്‌മാന്‍ തുമ്പോളിക്ക് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി. മനാമ കെ സിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡvdJd നജീബ് കടലായി അധ്യക്ഷത വഹിച്ചു. തണലിന്റെ തുടക്കകാലം മുതല്‍ തന്നെ തണലിനോടൊപ്പം സഞ്ചരിച്ച അബ്ദുറഹ്‌മാന്‍ നന്മ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ നിസ്വാര്‍ത്ഥ സേവകനാണെന്ന് ആശംസയര്‍പ്പിച്ചു സംസാരിച്ചവര്‍ പറഞ്ഞു. യാതൊരു പ്രതിഫലേച്ഛയും കൂടാതെ കര്‍മ്മങ്ങള്‍ ചെയ്യുന്ന അദ്ദേഹത്തെ പോലുള്ളവരുടെ സേവനം തണല്‍ പോലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നൊരു പ്രസ്ഥാനത്തിന് തികച്ചും അത്യന്താപേക്ഷിതമാണെന്ന് ആശംസകര്‍ കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനിലെ സാമൂഹ്യരംഗത്തെ പ്രവര്‍ത്തകരെയും പ്രവര്‍ത്തനത്തെയും താന്‍ എന്നെന്നും ഓര്‍ക്കുമെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ അബ്ദുറഹ്‌മാന്‍ അടിവരയിട്ടു. ജനറല്‍ സെക്രട്ടറി മുജീബ് മാഹി സ്വാഗതവും ജോ. ട്രഷറര്‍ റംഷാദ് മാഹി നന്ദിയും പറഞ്ഞു.
  

Content Highlights: Farewell to Abdurahman Thumboli in Bahrain