അബ്ദുല്‍ ഹക്കീമിന് യാത്രയയപ്പ് നല്‍കി

അബ്ദുല്‍ ഹക്കീമിന് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ആക്റ്റിങ് പ്രസിഡന്റ് സമീര്‍ ഹസ്സന്‍ ഉപഹാരം സമര്‍പ്പിക്കുന്നു
അബ്ദുല്‍ ഹക്കീമിന് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ആക്റ്റിങ് പ്രസിഡന്റ് സമീര്‍ ഹസ്സന്‍ ഉപഹാരം സമര്‍പ്പിക്കുന്നു

മനാമ: ഇരുപത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഹക്കീമിന് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. വെസ്റ്റ് റിഫ ദിശ സെന്ററില്‍ ചേര്‍ന്ന പരിപാടിയില്‍, മൂസ കെ. ഹസന്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സി. ഖാലിദ് സ്വാഗതം പറഞ്ഞു. മജീദ് തണല്‍, ഡോ. സാബിര്‍, അബ്ദുല്‍ ഹഖ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആക്റ്റിങ് പ്രസിഡന്റ് സമീര്‍ ഹസ്സന്‍ ഉപഹാരം സമര്‍പ്പിച്ചു.

Content Highlights: Farewell to Abdul Hakeem