അല്‍ മന്നാഇ സെന്റര്‍ മലയാള വിഭാഗം ഈദ് ഗാഹ് സംഘടിപ്പിച്ചു

അല്‍ മന്നാഇ സെന്റര്‍ മലയാള വിഭാഗം ഈദ് ഗാഹ്
അല്‍ മന്നാഇ സെന്റര്‍ മലയാള വിഭാഗം ഈദ് ഗാഹ്

മനാമ: കഴിഞ്ഞ ഒരു മാസത്തെ ദിനരാത്രങ്ങളില്‍ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത സൂക്ഷ്മതയും പുണ്യവും വരും നാളുകളിലും നിലനിര്‍ത്താന്‍ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് ഉസ്താദ് സമീര്‍ ഫാറൂഖി. ബഹ്റൈന്‍ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ അല്‍ മന്നാഇ സെന്റര്‍ മലയാള വിഭാഗം ഹൂറ ഉമ്മു ഐമാന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

അബ്ദുറഹ്‌മാന്‍ ഈസ ടൗണ്‍, പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഉമ്മുല്‍ ഹസം സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് സയ്യിദ് മുഹമ്മദ് ഹംറാസ് അല്‍ ഹികമി നേതൃത്വം നല്‍കി. ഹിദ്ദ് ഇന്റര്‍മീഡിയറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഉസ്താദ് അബ്ദു ലത്വീഫ് അഹമ്മദ് നേതൃത്വം നല്‍കി.

Content Highlights: eid in bahrain