അല് മന്നാഇ ഉമ്മുല് ഹസ്സം യൂണിറ്റ് ഈദ് ഗാഹ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈന് സുന്നി ഔഖാഫിന്റെ നേതൃത്വത്തില് അല് മന്നാഇ കമ്മ്യൂണിറ്റിസ് അവേര്നെസ്സ് സെന്റര് മലയാള വിഭാഗം ഉമ്മുല് ഹസ്സന് സ്പോര്ട്സ് ക്ലബ് ഗ്രൗണ്ടില് ഈദ് ഗാഹ് സംഘടിപ്പിച്ചു. കഴിഞ്ഞ ഒരുമാസത്തെ വ്രതാനുഷ്ടാനത്തിലൂടെ നാം ആര്ജ്ജിച്ച സൂക്ഷ്മത ഇനി വരും നാളുകളില് കൈമോശം വരാതെ സൂക്ഷിക്കാന് ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് ഈദ് സന്ദേശം നല്കി പ്രാര്ത്ഥനക്ക് നേതൃത്വം കൊടുത്ത സയ്യിദ് മുഹമ്മദ് ഹംറാസ് അല് ഹികമി വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
Content Highlights: eid gaah