ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു

ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ദിന ശുശ്രൂഷ
ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ദിന ശുശ്രൂഷ

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍പെട്ട ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു. മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി ഫാ. സുനില്‍ കുര്യന്‍ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ഫാദര്‍ തോമസ് ഡാനിയേല്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലുമാണ് കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്.

മാര്‍ച്ച് 23 ശനിയാഴ്ച ഓശാന പെരുന്നാളും 27 ബുധനാഴ്ച പെസഹ ശുശ്രൂഷയും 28 വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷയും 29 വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും നടന്നതായി വികാരി ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം.എം. എന്നിവര്‍ അറിയിക്കുകയും ഏവര്‍ക്കും ഈസ്റ്റര്‍ ദിന ആശംസകള്‍ നേരുകയും ചെയ്തു.

Content Highlights: Easter St. Mary's Indian Orthodox Cathedral Bahrain