സ്തനാർബുദ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം ക്യാൻസർ കെയർ സൊസൈറ്റി, അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രമുഖ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക തെലുഗു സ്തനാർബുദ പ്രതിരോധ ക്ലാസിനും സെൽഫ് സ്ക്രീനിങ് പരിശീന സെഷനും നേതൃത്വം നൽകി.
രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, എസ്.ജി.പി.ടി, ക്രിയാറ്റിനിൻ, യൂറിക് ആസിഡ് തുടങ്ങിയവയുടെ സൗജന്യ രക്ത പരിശോധനകളും ഒരുക്കിയിരുന്നു. ഏരിയ പ്രസിഡൻറ് ബുഷ്റ റഹീം, റമീന കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. സൗദ പേരാമ്പ്ര, സോന സക്കരിയ, നസ്നീൻ അൽതാഫ്, നസീല ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്ത അയച്ചത്: അശോക് കുമാർ
Content Highlights: The Friends Social Association Riffa Area Women's Wing organized a breast cancer awareness program and free medical camp in collaboration with the Cancer Care Society and Al Hilal Hospital. Dr. Radhika Telugu, a prominent consultant gynecologist, led the breast cancer prevention class and self-screening session. Free blood tests for blood pressure, diabetes, cholesterol, SGPT, creatinine, and uric acid were provided, with leadership from Bushra Raheem, Rameena Kamaruddin, and others.