സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മനാമ: പിങ്ക് മാസാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു പരിപാടി.

ഉദ്ഘാടന ചടങ്ങിൽ മേഖല വനിതാ വേദി കൺവീനർ അഫ്സില അൻവർ സ്വാഗതം ആശംസിച്ചു. മേഖല കമ്മിറ്റി അംഗം രമ്യ മഹേഷ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി പരിപാടി ഉദ്ഘാടനം ചെയ്തു.

വനിതാ വേദി സെക്രട്ടറി സരിത മേലത്ത്, പ്രസിഡന്റ് ദീപ്തി രാജേഷ്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി., അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി അരുൺ എന്നിവർ ആശംസകൾ നേർന്നു. പരിപാടി കോർഡിനേറ്റർ സുകന്യ വിജീഷ് നന്ദി രേഖപ്പെടുത്തി.

അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുധ്യ അംജിത് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ച ഡോക്ടർ, പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടികളും നൽകി.

നിരവധി വനിതകൾ പങ്കെടുത്ത ബോധവൽക്കരണ ക്ലാസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കാളികളായി.

Content Highlights: Bahrain Prathibha Riffa Women’s Forum and Al Hilal Hospital jointly organised a breast cancer awareness class and medical camp as part of Pink Month.