സ്നേഹത്തിന്റെയും കരുതലിന്റെയും മഹത്വം വിളിച്ചോതി ബിഎംസി ശ്രാവണ മഹോത്സവം 2026

മനാമ: ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷ പരിപാടിയായ ബിഎംസി ശ്രാവണ മഹോത്സവം 2026ന്റെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി ഒരുക്കിയ സൗജന്യ ഓണസദ്യയും ആഘോഷവും ശ്രദ്ധേയമായി.
ഓണാഘോഷ പരിപാടിയിൽ ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2026 ഓണസദ്യ കമ്മിറ്റി ജനറൽ കൺവീനർ ഇ.വി. രാജീവൻ, ജോയിന്റ് കൺവീനർമാരായ സയ്യിദ് ഹനീഫ, അൻവർ നിലമ്പൂർ, അജി പി. ജോയ്, രഞ്ജിത്ത് കുരുവിള, ഷറഫുദ്ദീൻ, പ്രസന്നൻ, ജേക്കബ് തെക്കുംതോട്, ജ്യോതിഷ് പണിക്കർ, സുധീർ തിരനിലത്ത്, കമ്മിറ്റി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ, നിഷ ഫ്രാൻസിസ്, ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ എന്നിവരും പങ്കെടുത്തു.
ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യുവും മറ്റ് അതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെയാണ് ബിഎംസിയുടെ ചാരിറ്റി ഓണസദ്യ ആരംഭിച്ചത്.
ബഹ്റൈനിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ തൊഴിലാളികൾക്കൊപ്പം ഉച്ചകഴിഞ്ഞ് 3.30 വരെ നീണ്ട ഓണസദ്യയിൽ പങ്കെടുത്തു. ഏകദേശം 700 തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ സൗജന്യ ഓണസദ്യ ആസ്വദിച്ചു. വിവിധ കലാകാരന്മാർ തൊഴിലാളികൾക്കായി അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
രാജേഷ് പെരുങ്ങുഴി, ഷിംന കല്ലടി, റിഥി രാജീവൻ എന്നിവർ അവതാരകരായ പരിപാടിയിൽ ശ്രാവണ മഹോത്സവം 2026 ചീഫ് കോർഡിനേറ്റർ സുനീഷ് എം.എസ്. നന്ദി രേഖപ്പെടുത്തി. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Bahrain Media City’s Shravana Mahotsavam 2026 brought Onam celebrations to around 700 workers through a free traditional feast and cultural performances.