കൊല്ലം പ്രവാസി അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച 'സ്‌നേഹസ്പര്‍ശം' 15-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 90 ല്‍ പരം പ്രവാസികള്‍ രക്തദാനം നടത്തിയ ക്യാമ്പ് കെ.പി.എ.പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ ട്രഷറര്‍ സുജേഷ് സ്വാഗതവും കണ്‍വീനര്‍ വി.എം.പ്രമോദ് നന്ദിയും പറഞ്ഞു. 44 തവണ രക്തദാനം നടത്തിയ ശൈലേഷിനെ ചടങ്ങില്‍ ആദരിച്ചു. കെ.പി.എ.ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, വൈസ് പ്രസിഡന്റ് കോയിവിള കുഞ്ഞുമുഹമ്മദ്, സെക്രട്ടറി അനില്‍കുമാര്‍, കണ്‍വീനര്‍ നവാസ്, ഏരിയ കോര്‍ഡിനേറ്റര്‍ പ്രദീപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെ.പി.എ സെന്‍ട്രല്‍, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഹമദ് ടൗണ്‍ ഏരിയ സെക്രട്ടറി റാഫി പരവൂര്‍, ജോയിന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് പരവൂര്‍, ഏരിയ എക്‌സിക്യൂട്ടീവ്‌സ് രജിത്, സജികുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Content Highlights: blood donation camp