ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോണിന് യാത്രയയപ്പ്

മനാമ : ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോണിന് എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബിഡികെ ബഹ്റൈൻ ചാപ്റ്ററിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച റോജി ജോൺ, ചാപ്റ്റർ ജനറൽ സെക്രട്ടറിയായും തുടർന്ന് പ്രസിഡന്റായും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
ബിഡികെ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ രക്ഷാധികാരി ടി. ജെ. ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, ട്രഷറർ ജിബിൻ ജോയ് എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തൻവിളയിൽ, ഫിലിപ്പ് വർഗീസ്, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, അശ്വിൻ രവീന്ദ്രൻ, അസീസ് പള്ളം, സെന്തിൽ കുമാർ, സുനിൽ മനവളപ്പിൽ, സലീന റാഫി, രമ്യ ഗിരീഷ്, വിനീത വിജയ്, അബ്ദുൽ നാഫി, ഫാത്തിമ സഹല, മൊയ്ദു തിരുവള്ളൂർ, സുജീഷ് എണ്ണക്കാട്, അബ്ദുൽ സലാം, ശിഹാബുദ്ധീൻ, പ്രജി ചേവായൂർ, ബിജു വി.എസ് എന്നിവരും അംഗങ്ങളായ വിജയകുമാർ, ഗോപിക അശ്വിൻ എന്നിവരും പങ്കെടുത്തു. യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സുനിൽ മനവളപ്പിലിനെ ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റായും അബ്ദുൽ നാഫിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. റോജി ജോണിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് യോഗം ആശംസകൾ നേർന്നു.
Content Highlights: BDK Bahrain organized a farewell meeting for outgoing President Roji John., Roji John played a pivotal role in the formation and growth of the BDK Bahrain chapter., Sunil Manavalappil was elected as the new BDK Bahrain Chapter President., Abdul Nafi was elected as the new Joint Secretary.