സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

മനാമ:''ഒരു കരുതൽ ഒരു പരിശോധന ഒരു ജീവിതം'' എന്ന സന്ദേശവുമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്റൈൻ ചാപ്റ്റർ ലേഡീസ് വിങ്ങും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റിമെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ ഹാളിലായിരുന്നു പരിപാടി. ഡോ. പ്രിഥ്വിരാജ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ക്രിയാറ്റിനിൻ പരിശോധന, എസ്.ജി.പി.ടി പരിശോധന എന്നിവ സൗജന്യമായി നടത്തി.സൽമാബാദിലെ അൽഹിലാലിൽ മൂന്ന് മാസത്തിനുള്ളിൽ ഒരു തവണ ഡോക്ടറെ കാണുന്നതിനുള്ള സൗജന്യ കൂപ്പണും പങ്കെടുത്തവർക്ക് നൽകി.
ബി.ഡി.കെ. ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുനിൽ മണവപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ. ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്ററുമായ കെ.ടി. സലിം, ട്രഷറർ ജിബിൻ ജോയ്, അൽ ഹിലാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഷിജിൻ എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സെലീന റാഫി നന്ദി രേഖപ്പെടുത്തി. ബി.ഡി.കെ. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് കെ.വി., ബിജു വി.എസ്., മൊയ്തു തിരുവള്ളൂർ, നാഫി, സുരേഷ് പുത്തൻവിളയിൽ, അസീസ് പള്ളം, ഗിരീഷ് പിള്ള, ഷിഹാബ്, അശ്വിൻ, ശ്രീജ ശ്രീധരൻ, ഫാത്തിമ സെഹ്ല, രമ്യ ഗിരീഷ്, വിനീത വിജയൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.