ദേശീയ വൃക്ഷവാരാചരണത്തിൽ പങ്കാളിയായി ബി.ഡി.ബി

മനാമ: ബഹ്റൈനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് (ബി.ഡി.ബി) ദേശീയ വൃക്ഷവാരാചരണത്തിൽ പങ്കാളിയായി. ഹൂറത്ത് ആലി ഫാർമേഴ്സ് മാർക്കറ്റിൽ വൃക്ഷത്തൈകൾ നട്ടാണ് ബാങ്ക് വൃക്ഷവാരം ആചരിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ദേശീയ സംരംഭം സംഘടിപ്പിച്ചത്.
പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബി.ഡി.ബി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദലാൽ അൽ ഖൈസ് പറഞ്ഞു.
“പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ദേശീയ ലക്ഷ്യങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷനും അനുസൃതമായി ഈ ഉദ്യമത്തിൽ ഞങ്ങളുടെ പങ്ക് തുടർന്നും നിർവഹിക്കും,” അവർ വ്യക്തമാക്കി.
2026 നവംബർ ഒന്നിന് നടന്ന പരിപാടിയിൽ ബി.ഡി.ബിയുടെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് ടീം അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന രാജ്യവ്യാപക പരിപാടികൾക്ക് പിന്തുണ നൽകാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന്റെയും ഹരിത ഭാവിക്കായി കൂട്ടായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യവും പരിപാടി എടുത്തുകാട്ടി.
Content Highlights: Bahrain Development Bank marked National Tree Week by planting trees at Hoorat A’ali Farmers Market, supporting the country’s environmental sustainability efforts.