ബഹ്റൈന് പ്രതിഭ ഏകദിന സോഫ്റ്റ് ബോള് ക്രിക്കറ്റ് ടൂര്ണമന്റ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈന് പ്രതിഭ മനാമ മേഖലയിലെ സൂഖ് യൂണിറ്റിന്റെ നേതൃത്വത്തില് ഇന്ത്യന് ക്ലബ് ഗ്രൗണ്ടില് ഏകദിന സോഫ്റ്റ് ബോള് ക്രിക്കറ്റ് ടൂര്ണമന്റ് സംഘടിപ്പിച്ചു. 16 ടീമുകള് പങ്കെടുത്ത വാശിയേറിയ മത്സരത്തിന്റെ ഫൈനലില് 4 വിക്കറ്റിന് ഷഹീന് ഗ്രൂപ്പ് ബി യെ തോല്പ്പിച്ച് ബ്രോസ് & ബഡീസ് വിജയിച്ചു. വിജയികള്ക്കുള്ള ട്രോഫി പ്രതിഭാ രക്ഷാധികാരി സമിതി അംഗം ലിവിന് കുമാര് കൈമാറി. റണ്ണര് അപ്പ് ട്രോഫി പ്രതിഭ മനാമ മേഖല സെക്രട്ടറി നിരണ് സുബ്രഹ്മണ്യന് ഷഹീന് ഗ്രൂപ്പ് ബി യ്ക്കു കൈമാറി.
മത്സരത്തിന് മുന്നോടിയായി നടന്ന ഹ്രസ്വമായ ചടങ്ങില് ബഹ്റൈന് പ്രതിഭ ജനറല് സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്, രക്ഷാധികാരി സമിതി അംഗം ലിവിന് കുമാര്, പ്രതിഭ കായികവേദി ഭാരവാഹികള്, കേന്ദ്ര-മേഖല കമ്മിറ്റി അംഗങ്ങള്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള് സംഘാട സമിതി അംഗങ്ങള് എന്നിവര് ടീമംഗങ്ങളെ പരിചയപ്പെടുകയും ആശംസകള് നേരുകയും ചെയ്തു. കണ്വീനര്മാരായി തിരഞ്ഞെടുത്ത ലിനീഷ് കാനായി, സിറാജ് മാമ്പ, ഫസീല് എന്നിവരുടെ നേതൃത്വത്തില് ടൂര്ണമെന്റ് സംഘാടക മികവ്കൊണ്ടും നിറഞ്ഞ കായിക പ്രേമികളുടെ സാന്നിധ്യം കൊണ്ടും വന്വിജയമായി.
Content Highlights: Bahrain Prathibha oneday softball cricket tournament