ഫ്രണ്ട്‌സ് ഓഫ് അടൂർ ഓണാഘോഷം സംഘടിപ്പിച്ചു

#ന്യൂസ് ഡെസ്ക്

മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ, 2005 ൽ പ്രവർത്തനം ആരംഭിച്ച് 21 വർഷം പിന്നിട്ട 'ഫ്രണ്ട്സ് ഓഫ് അടൂർ' വിപുലമായ ഓണാഘോഷം നടത്തി. അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തിൽ സൽമാനിയ കലവറ റസ്റ്ററന്റ് പാർട്ടി ഹാളിൽ നടത്തിയ ഓണ സംഗമത്തിൽ അത്തപൂക്കളം, ഘോഷയാത്ര, ചെണ്ടമേളം, വടംവലി, ഡാൻസ്, സംഘഗാനം, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാപരിപാടികൾ, അടൂർ ഓർക്കസ്ട്ര യുടെ സംഗീത പരിപാടി എന്നിവ ഉണ്ടായിരുന്നു.

പ്രസിഡന്റ് ബിനുരാജ് തരകന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിജുമോൻ പി. വൈ. ഏവരെയും സ്വാഗതം ചെയ്തു. ഇന്ത്യൻ ക്ലബ്ന്റ്‌റെ പ്രസിഡന്റ് ജോസഫ് ജോയ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. രാജേന്ദ്രകുമാർ നായർ, ബിജു കോശി മത്തായി, സയ്ദ് എം.എസ്, അഞ്ജലി സജികുമാർ, ശോഭ സജി, സുഭാഷ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കൾച്ചറൽ സെക്രട്ടറി അഖിൽ കുമാർ, സൂരജ് ജോയ് തരകൻ എന്നിവരുടെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങളുടെ സഹകരണത്തോടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സിബി അടൂർ, സജികുമാർ, സൈബു ജോൺ, ജോർജ് കെ.ജോർജ്, ലൂക്കോസ് ഷാബു, റെജി എം.ചെറിയാൻ, ജോബി കുര്യൻ, റോബി പുന്നൻ, മത്തായി സജി, വനിതാ വേദിയിലെ അംഗങ്ങളായ ഗ്ലാടിസ് ബിനുരാജ്, വിഷ്ണുപ്രിയ അഖിൽ, സിനി പൊന്നച്ചൻ, രമ്യ പള്ളിക്കൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റും ഓണാഘോഷ കൺവീനറുമായ വിനോദ് ഡാനിയേൽ നന്ദി രേഖപ്പെടുത്തി.

Content Highlights: bahrain news