ന്യൂ മില്ലേനിയം സ്കൂൾ ജീവനക്കാർക്കായി അധ്യാപക പരിശീലന പരിപാടി

മനാമ: സ്കൂളിൽ സമഗ്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും കായിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരി ച്ച് ന്യൂ മില്ലേനിയം സ്കൂൾ, ബഹ്റൈൻ, തങ്ങളുടെ ജീവനക്കാർക്കായി 'ഐസിസി ക്രിയോ' അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂളുകളിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിെപ്പടു ത്തുന്നതിനുമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. കായിക പരിശീലനം, ശാരീരിക വിദ്യാഭ്യാസം, നേതൃപാടവം, വിദ്യാർത്ഥികളുടെ
പങ്കാളിത്തം ഉറപ്പാക്കൽ എന്നീ മേഖലകളിൽ അധ്യാപകർക്ക് മികച്ച പ്രൊഫഷണൽ വികസന അവസരങ്ങൾ ഈ പരിശീലനം നൽകി.
വ്യത്യസ്ത പ്രായത്തിലുള്ളവരും വിവിധ കഴിവുകളുള്ളവരുമായ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അധ്യാപനരീതികളുടെ പ്രാധാന്യത്തെയും അഭിനന്ദിച്ചു. പ്രായോഗിക തന്ത്രങ്ങളിലൂടെയും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിഭവങ്ങളിലൂടെയും, വിദ്യാർത്ഥികൾക്കിടയിൽ ടീം വർക്ക്, ശാരീരികക്ഷമത, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനും കായികരംഗ േത്താടുള്ളതാൽപ്പര്യം വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികൾ അധ്യാപകർ മനസ്സിലാക്കി.
അടിസ്ഥാന തലത്തിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും നടത്തിയ സഹകരണ ശ്രമങ്ങളെ ചെയർമാൻ ഡോ. രവി പിള്ള,
വൈസ് ചെയർമാൻ ഗണേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ ഗീത പിള്ള എന്നിവർ അഭിനന്ദിച്ചു. ശാരീരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളർന്നുവരുന്ന കായിക പ്രതിഭകളെ
കണ്ടെത്തുന്നതിനും, വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ നൽകുന്നതിനുമുള്ള സംരംഭങ്ങളെ പിന്തുണയ്ക്കാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് അവർ
വ്യക്തമാക്കി.
Content Highlights: Bahrain News