സമസ്ത ബഹ്‌റൈന്‍ ദേശീയദിനം ആഘോഷിച്ചു

ആഘോഷത്തില്‍നിന്ന്‌
ആഘോഷത്തില്‍നിന്ന്‌

മനാമ: സമസ്ത ബഹ്‌റൈന്‍ ഉമ്മുല്‍ ഹസം ഏരിയ ബഹ്‌റൈന്‍ ദേശീയദിനം ആഘോഷിച്ചു. മജീദ് ഫൈസി സ്വാഗതം പറഞ്ഞു. സ്വദര്‍ മുഅല്ലിം ബഷീര്‍ ദാരിമി അധ്യക്ഷനായി. പ്രസിഡന്റ് നസീര്‍ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഇസ്മാഈല്‍ പയ്യന്നൂര്‍ ആശംസ നേര്‍ന്നു. മുസ്തഫ ഹനീഫ, ശുഹൈബ് ഹംസ എന്നിവര്‍ സംസാരിച്ചു. അന്നം തരുന്ന നാടിനോടുള്ള ബന്ധവും സ്‌നേഹവും മദ്രസ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കി ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. ബഹ്‌റൈന്‍ ദേശീയഗാനം ആലപിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സന്തോഷം പങ്കിട്ടു.

Content Highlights: Samastha Bahrain celebrated Bahrain National Day