ബഹ്റൈൻ മലയാളി ഫോറം മെയ് ദിനം തൊഴിലാളി ക്യാമ്പിൽ ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ഹമല സർവാൻ ഗ്ലാസ്സ് ഫാക്ടറിയിൽ തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു. തൊഴിലാളികൾക്ക് വേണ്ടി വിവിധ വിനോദ, കലാ കായിക പരിപാടികളും സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ഇ.വി രാജീവൻ മെയ്ദിന സന്ദേശം നൽകി. ബിഎംഎഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, കൺവീനർ അജി പി ജോയി, സർവാൻ ഗ്ലാസ്സ് ഫാക്ടറി ഉടമ അജികുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
ബബിന സുനിൽ, സനീഷ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ബിഎംഎഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, ജയേഷ് താന്നിക്കൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബിഎംഎഫ് ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
Content Highlights: Bahrain Malayali Forum celebrated May Day at Labor Camp