ബഹ്‌റൈൻ മലയാളി കുടുംബം 'പൊന്നോണം-26' ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ മലയാളി കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ 'പൊന്നോണം-26' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്.പി. നായർ സ്വാഗതവും എന്റർടൈൻമെന്റ് സെക്രട്ടറിയും പ്രോഗ്രാം ജനറൽ കൺവീനറുമായ സുബിൻ ദാസ് നന്ദിയും രേഖപ്പെടുത്തി.
സാമൂഹിക പ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്, കൃഷ്ണകുമാർ, കാത്തു സച്ചിൻ ദേവ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അധ്യാപന മേഖലയിലെ മികവിന് അവാർഡ് ലഭിച്ച ശോഭ നായരെയും, ബഹ്‌റൈൻ സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാറിനെയും പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു.
വിശിഷ്ടാതിഥികളായ ഫ്രാൻസിസ് കൈതാരത്ത്, കാത്തു സച്ചിൻ ദേവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം ഭാരവാഹികളായ സുബിൻ ദാസ്, സൂരജ്, രേഷ്മ സുബിൻ ദാസ്, അരുൺ, കൃഷ്ണ സുരേഷ് എന്നിവർക്കും മെമന്റോകൾ സമ്മാനിച്ചു.
ബഹ്‌റൈനിലെ കലാകാരന്മാരും ആർട്‌സ് വിംഗ് അംഗങ്ങളും അവതരിപ്പിച്ച സംഗീത-നൃത്ത വിരുന്നും അരങ്ങേറി. രാജേഷ് പെരുംകുഴി, സന്ധ്യ ബിലോജ് എന്നിവർ അവതാരകരായിരുന്നു.
സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എബ്രഹാം ജോൺ, ആർ. പവിത്രൻ, അൻവർ നിലമ്പൂർ, സന്തോഷ് കൈലാഷ്, ഇ.വി. രാജീവൻ, റംഷാദ് അയിലക്കാട്, വീരമണി, മുഹമ്മദ് പൊന്നാനി, തോമസ് ഫിലിപ്പ്, സാജിദ് കരുളായി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫൗണ്ടർ മെമ്പർമാരായ സാബു മലയിൽ, മഹേഷ്, ഉപദേശക സമിതി അംഗം അബ്ദുൾ റഹ്‌മാൻ പാട്ട്‌ല, ഭാരവാഹികളായ പ്രദീപ് കാട്ടിൽ പറമ്പിൽ, ബാബു എം.കെ, പ്രജിത്ത്, രാജേഷ് രാഘവ്, നിഖിൽ രാജ്, ഷംഷാദ് അബ്ദുൾ റഹ്‌മാൻ, ഷാർവിൻ ഷാജു, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.