കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജവും ബഹ്റൈന്‍ നവകേരളയും അനുശോചിച്ചു

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജവും ബഹ്റൈന്‍ നവകേരളയും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗം
കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജവും ബഹ്റൈന്‍ നവകേരളയും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗം

മനാമ: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജവും ബഹ്റൈന്‍ നവകേരളയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന അനുശോചന യോഗത്തില്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കെടുത്തു. 

'കേരള രാഷ്ട്രീയത്തിലെ നേരും നെറിയുമുള്ള നേതാവായിരുന്നു കാനം രാജേന്ദ്രന്‍. ഉന്നയിക്കുന്ന വിഷയങ്ങളിലുള്ള ഉറച്ച നിലപാടും വ്യക്തതയും ഉള്ളതിനാല്‍, പറഞ്ഞ വാക്കുകള്‍ ഒരിക്കലും മാറ്റി പറയേണ്ടി വന്നിട്ടില്ല എന്നത് തന്നെയാണ് മറ്റു പല രാഷ്ട്രീയ നേതാക്കളില്‍ നിന്നും കാനത്തെ വ്യത്യസ്തനാക്കുന്നത്. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരില്‍ കണ്ട് മനസിലാക്കാന്‍ അവസരം ലഭിച്ച അദ്ദേഹം പിന്നീടുള്ള കൂടിക്കാഴ്ചയിലെല്ലാം ഏറെ സ്‌നേഹവായ്‌പ്പോടെയാണ് പെരുമാറിയതെന്നും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം കേരളത്തിലെ പൊതുസമൂഹത്തിനെന്ന പോലെ എനിക്കും വ്യക്തിപരമായ നഷ്ടമാണ് ഉണ്ടാക്കിയത്.' -രാധാകൃഷ്ണപ്പിള്ള കാനം രാജേന്ദ്രനെ അനുസ്മരിച്ചു. 

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ് കാനത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് തുടര്‍ന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സോമന്‍ ബേബി, സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ സ്‌കൂള്‍ നിയുക്ത ചെയര്‍മാന്‍ ബിനു മണ്ണില്‍, ഷാജി മൂതല, സി.വി. നാരായണന്‍, എസ്.വി. ബഷീര്‍, ബിനു കുന്നന്താനം, മൊയ്തീന്‍ കുട്ടി പുളിക്കല്‍, ആര്‍. പവിത്രന്‍, എബ്രഹാം ജോണ്‍, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ഇ.എ.സലിം, അജിത്ത് മാത്തൂര്‍, എന്‍.കെ. വീരമണി, സുബൈര്‍ കണ്ണൂര്‍, ഫ്രാന്‍സിസ് കൈതാരത്ത്, എഫ്.എം. ഫൈസല്‍, കെ.ടി. സലിം, ഇ.വി. രാജീവന്‍, സോവിച്ചന്‍ ചേന്നാട്ടുശേരി, ഗഫൂര്‍ മൂക്കുതല, സജിത്ത് വെള്ളികുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി നേതാക്കന്‍മാരും ബഹ്‌റൈന്‍ നവകേരളയുടെ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: Bahrain Keraliya Samaj and Bahrain Navakerala condole the demise of Kanam Rajendran.