കേരളീയ സമാജത്തിൽ ആഗസ്റ്റ് നാലിന് ക്യാരിക്കേച്ചർ നാടകം

#News Desk
ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

മനാമ: ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നാടകപ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന 'അകം' നാടകക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്, ക്യാമ്പിൽ പങ്കെടുത്തവർ അവതരിപ്പിക്കുന്ന 'ഞങ്ങ്യോ... നിങ്ങ്യോ...' എന്ന ക്യാരിക്കേച്ചർ നാടകം 2026 ആഗസ്റ്റ് നാലിന് വൈകീട്ട് 8:30-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു. ഒരു മാസത്തോളം കാലം ശബ്ദം, ഭാവം, താളം, ശരീരചലനം, ശ്രദ്ധ, ഓർമ്മ, ഏകാഗ്രത, ഭാവന, നിരീക്ഷണം, കൂട്ടായ്മ എന്നിവയിലൂന്നിയുള്ള പ്രായോഗിക പരിശീലനത്തിനും നേതൃത്വം നൽകിയത് പ്രശ്‌സ്ത പരിശീലകനും തിയറ്റർ ആക്ടിവിസ്റ്റുമായ ഉദയൻ കുണ്ടംകുഴിയാണ്.

കാണികൾക്കിടയിൽ പ്രത്യേകമായി ഒരുക്കുന്ന തലത്തിൽ അവതരിപ്പിക്കുന്ന തിയറ്റർ സ്‌കെച്ച്, നർമ്മവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച ഒരു വേറിട്ട നാടകാനുഭവമായിരിക്കും. ഈ അവതരണം ആസ്വദിക്കുന്നതിനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്റൈനിലെ എല്ലാ നാടകാസ്വാദകരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബോണി ജോസ് (39954014 കൺവീനർ, ബി.കെ.സ് - സ്‌കൂൾ ഓഫ് ഡ്രാമ), മനോജ് ഉത്തമൻ (36808098 'അകം' ക്യാമ്പ് കോർഡിനേറ്റർ)

Content Highlights: Bahrain Keraleeya Samajam (BKS) School of Drama will stage the satire and caricature play 'Njangyo... Ningyo...' on August 4, 2026, as the grand finale of their one-month theater camp 'Akam' led by Udayan Kundamkuzhi.