സ്റ്റേജ്-മിനിസ്ക്രീൻ കലാകാരൻ ദീപക് തണലിന് കായംകുളം പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സ്റ്റേജ്-മിനിസ്ക്രീൻ അനുകരണ കലാകാരനും ബഹ്റൈൻ കായംകുളം പ്രവാസി കൂട്ടായ്മ അംഗവുമായ ദീപക് തണലിന് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ കായംകുളം പ്രവാസി കൂട്ടായ്മയുടെ സ്നേഹാദരവ് സമർപ്പിച്ചു.
കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം ആശംസിക്കുകയും ട്രഷറർ തോമസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകരായ ചന്ദ്രബോസ്, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ, എന്റർടൈൻമെന്റ് സെക്രട്ടറി അരുൺ ആർ. പിള്ള, മെമ്പർഷിപ്പ് സെക്രട്ടറി അനൂപ് ശ്രീരാഗ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്യാം കൃഷ്ണൻ, ലേഡീസ് വിങ് പ്രതിനിധി ഷൈനി അനിൽ എന്നിവരും ആശംസകൾ പങ്കുവെച്ചു.
Content Highlights: Heartfelt farewell ceremony for mimicry artist Deepak Thanali in Manama., Organized by the Kayamkulam Expat Community Bahrain., Recognition of his artistic contributions during his time in Bahrain., Presence of key community leaders and social workers.