ഇന്ത്യന്‍ സ്‌കൂള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രോജക്ട് & മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, ട്രാന്‍സ്പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയര്‍ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രക്ഷിതാക്കളും സ്റ്റാഫും അഭ്യുദയകാംഷികളും പങ്കുകൊണ്ടു. അഡ്വ. ബിനു മണ്ണില്‍ വറുഗീസ് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷം ആരംഭിച്ചു. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഇന്ത്യന്‍ സ്‌കൂളിന്റെ പ്രതിബദ്ധതയും ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള സമര്‍പ്പണവും പ്രതിഫലിപ്പിക്കുന്ന പരിപാടി മികച്ച വിജയമായിരുന്നു.
Content Highlights: bahrain indian school