പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സല്‍മാബാദ് ലേബര്‍ ക്യാമ്പില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. 150-ഓളം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ ബ്ലഡ് പ്രഷര്‍, ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബോഡി മാസ്സ് ഇന്‍ഡക്‌സ്, ക്രിയാറ്റിന്‍, എസ്.ജി.പി.റ്റി. തുടങ്ങിയ ടെസ്റ്റുകളും റിസള്‍ട്ട് ലഭിച്ചതിനു ശേഷം എല്ലാവര്‍ക്കും സൗജന്യ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും ഉള്‍പ്പെടുത്തിയിരുന്നു. അസോസിയേഷന്‍ മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിനു എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കി.

Content Highlights: Pathanamthitta Pravasi Association in Bahrain conducted a free medical camp