പതിനാലാമത് ബഹ്റൈനി ഫാർമേഴ്സ് മാർക്കറ്റ് ഡിസംബർ 5-ന് ആരംഭിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മനാമ: പതിനാലാമത് ബഹ്റൈനി ഫാർമേഴ്സ് മാർക്കറ്റ് സീസൺ ഡിസംബർ 5-ന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ്

അഗ്രികൾച്ചർ മന്ത്രി വായൽ ബിൻ നാസർ അൽ മുബാറക്, പ്രഖ്യാപിച്ചു. 39 ബഹ്റൈനി കർഷകർ ഇതിൽ പങ്കെടുക്കും. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റുമായി (നിയാദ്)

സഹകരിച്ചാണ് വിപണി സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ പിന്തുണയുമുണ്ട്.

സീസൺ അവസാനിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും വിപണി പ്രവർത്തിക്കും. ബഹ്റൈൻ രാജ്യെത്ത കാർഷിക മേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന

നിരന്തരമായ പിന്തുണയെയും, ബഹ്റൈനി കർഷകരെ സഹായിക്കുന്നതിനും കാർഷിക ഉദ്പാദനം വികസി പ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിെപ്പടു ത്തുന്നതിനുമായി കിരീടാവകാശിയും പ്രധാനന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകിയ നിർദ്ദേശങ്ങളെയും മന്ത്രി പ്രശംസിച്ചു.നിയാദുമായുള്ള സഹകരണെത്ത അൽ മുബാറക് അഭിനന്ദിച്ചു. രാജാവിന്റെ പത്‌നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയാണ് നിയാദ് ഉപദേശക സമിതി അധ്യക്ഷ. എസ്.ടി.സി. ബഹ്റൈനുമായുള്ളതുടർച്ചയായ സഹകരണെത്ത അദ്ദേഹം പ്രശംസിച്ചു.

ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കാനും, പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾക്കായി വിപണന അവസരങ്ങൾ വിപുലീകരിക്കാനും ഈ വിപണി സഹായിക്കുന്നുണ്ടെന്നും, ഇതിലെ

പങ്കാളിത്ത വർധനവ് വിപണിയുടെ വർധിച്ചുവരുന്ന പ്രാധാന്യെത്തയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബഹ്റൈനി കർഷകരെ അവരുടെ ബിസിനസുകൾ വികസിപ്പിക്കാനും, കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും, പ്രാദേശിക ഉദ്്പ്പന്നങ്ങൾ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെക്കുറി ച്ച് നിയാദ് സെക്രട്ടറി ജനറൽ ശൈഖ മരാം ബിൻത് ഈസ അൽ ഖലീഫ വിശദീകരിച്ചു.

തേനീച്ച വളർത്തുകാർ, ഈത്തപ്പഴ ഉൽപ്പാദകർ, പ്ലാന്റ് നഴ്‌സറികൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ചെറുകിട സംരംഭങ്ങൾ, ഉൽപ്പാദനക്ഷമമായ കുടുംബങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പങ്കാളികൾ ഇതിൽ

ഉൾപ്പെടുന്നു. ഔഷധസസ്യ കൃഷി, ചെടികളുടെ പരിപാലനം, പൂക്കൾ അലങ്കരിക്കൽ എന്നിവയെക്കുറിച്ചുള്ള ശിൽപ്പശാലകൾ, കുട്ടികൾക്കായുള്ള സംവേദനാത്മക പരിപാടികൾ, കുടുംബങ്ങൾക്കുള്ള വിനോദങ്ങൾ എന്നിങ്ങനെ വിവിധതരം വിദ്യാഭ്യാസപരവും വിനോദപരവുമായ പ്രവർ ത്തനങ്ങൾ ഈ സീസണിലുടനീളം ഇവിടെ ലഭ്യമായിരിക്കും.