കേരളീയ സമാജം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കന്‍സാര ഇലവന്‍ ജേതാക്കളായി

കേരളീയ സമാജം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കന്‍സാര ഇലവന്‍
കേരളീയ സമാജം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കന്‍സാര ഇലവന്‍

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബി.കെ.എസ് 7 എ സൈഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കന്‍സാര ഇലവന്‍ ജേതാക്കളായി. ബഹ്‌റൈന്‍ കേരളീയ സമാജം മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലില്‍ ജയ് കര്‍ണ്ണാടകയെയാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കന്‍സാര ഇലവന്‍, നിശ്ചിത ആറ് ഓവറില്‍ 63 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ജയ് കര്‍ണാടകയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ലൂസേഴ്‌സ് ഫൈനലില്‍ സരിഗയെ തോല്‍പ്പിച്ച് ശഹീന്‍ ഗ്രൂപ്പ് രണ്ടാമത്തെ റണ്ണര്‍ അപ്പ് ആയി. കന്‍സാര ഇലവന്റെ സുമന്‍, മാന്‍ ഓഫ് ദി മാച്ചായും കരണ്‍ ഷാ പ്‌ളെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു .

ക്രിക്കറ്റ് പ്രേമികളായ നിരവധി പേര്‍ കാണികളായി എത്തിയ ഫൈനലില്‍, മത്സരത്തിന്റെ മുഖ്യ പ്രായോജകരായ ബഹ്‌റൈന്‍ ഫിനാന്‍സിംഗ് കമ്പനി, സൂപ്പര്‍ ഫുഡ്‌സ്, പി.കെ.ഇ. ഗള്‍ഫ് & ബിന്‍ മൂണ്‍ ട്രേഡിങ്ങിന്റെ പ്രതിനിധികള്‍, സന്നിഹിതരായിരുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കരക്കല്‍, സ്‌പോണ്‍സര്‍മാരായ ബഹ്‌റൈന്‍ ഫിനാന്‍സിംഗ് കമ്പനി, സൂപ്പര്‍ ഫുഡ്‌സ്, പി.കെ.ഇ. ഗള്‍ഫ് & ബിന്‍ മൂണ്‍ ട്രേഡിങ് തുടങ്ങിയവയുടെ പ്രതിനിധികള്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

വാര്‍ത്ത അയച്ചത്: അശോക് കുമാര്‍ 


 

Content Highlights: Kansar Eleven emerged victorious in the BKS 7A Side Cricket Tournament in Bahrain