ബഹ്റൈൻ എ.കെ.സി.സി. സഫാരി ക്ലബ് ഉദ്ഘാടനം ചെയ്തു

#ന്യൂസ് ഡെസ്ക്

മനാമ: യാത്രകൾ ഇഷ്ടപ്പെടുകയും യാത്രകളെ സ്നേഹിക്കുകയും ചെയ്യുന്നവർക്ക് സഹായവും വഴികാട്ടിയുമാവുകയാണ് ബഹ്റൈൻ എ.കെ.സി.സി.യുടെ സഫാരി ക്ലബ്. മഹത്തായ സഞ്ചാരങ്ങളിലൂടെ യാത്രകളുടെ അത്ഭുതങ്ങളെയും മനോഹരങ്ങളായ ഭാവനകളെയും മനുഷ്യബന്ധത്തിന്റെ ഊഷ്മളതലത്തിലേക്ക് എത്തിക്കുകയാണ് ബഹ്റൈൻ എ.കെ.സി.സി.യുടെ സഫാരി ക്ലബ്ബ് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക പറഞ്ഞു.

ലാഭേച്ഛയില്ലാതെ വർഷത്തിൽ മൂന്നോ നാലോ യാത്രകൾ ചുരുങ്ങിയ ചിലവിൽ സമാന ചിന്താഗതിക്കാർക്കുവേണ്ടി നിയമാനുസൃതമായി സംഘടിപ്പിക്കാൻ നേതൃത്വം നൽകുകയാണ് ക്ലബ്ബിന്റെ പ്രധാന ഉദ്ദേശം. ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഏവർക്കും പങ്കെടുക്കാവുന്ന യാത്രകളായിരിക്കും ക്ലബ്ബ് സംഘടിപ്പിക്കുകയെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. സഞ്ചാരം ക്ലബ്ബിന്റെ ആദ്യ യാത്ര ഡിസംബർ 16ന് "തന്നന്നം താനെന്നം താളത്തിലാടി" എന്ന പേരിൽ ബഹറിനിലെ പ്രധാന കേന്ദ്രങ്ങളെ മുഴുവൻ പരിചയപ്പെടുത്തുന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

യാത്ര പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ചേർത്തുപിടിച്ചു കൊണ്ടായിരിക്കും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുകയെന്ന് എ.കെ.സി.സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.

Content Highlights: Bahrain AKCC launched the Safari Club to guide and support travel enthusiasts., Organizes 3-4 low-cost, non-profit group trips annually for like-minded individuals., Open to all regardless of caste, religion, or political background., First trip titled 'Thannam Thanennam Thalamathiladi' scheduled for December 16.