ബഹ്‌റൈന്‍ എകെസിസിയുടെ ഈദ് പ്രോഗ്രാം വെള്ളിയാഴ്ച

മനാമ: ബഹ്‌റൈന്‍ എകെസിസിയുടെ ഈദ് പ്രോഗ്രാമായ 'സമ്മര്‍ ഇന്‍ ബഹ്‌റൈന്‍' ജൂണ്‍ ആറിന് അരങ്ങേറും. ഈ കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രഥമ ഇന്നസെന്റ് അവാര്‍ഡ് ജേതാവും പ്രശസ്ത സിനിമാതാരവുമായ കലാഭവന്‍ ജോഷി ബഹ്‌റൈനില്‍ എത്തി. എകെസിസിയുടെ ഭാരവാഹികള്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് എകെസിസിയുടെ സമ്മര്‍ ഇന്‍ ബഹറിന്‍ എന്ന പരിപാടി. എകെസിസിയുമായി സഹകരിക്കാന്‍ താത്പര്യമുള്ള എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കണ്‍വീനര്‍ രതീഷ് സെബാസ്റ്റ്യനെയും (38038373) ജസ്റ്റിന്‍ ജോര്‍ജിനെയും (37757503) ബന്ധപ്പെടാം.
Content Highlights: Bahrain AKCC eid programme