വിസ്മയ കേരളത്തിൽ വേലികെട്ടേണ്ടത് മനുഷ്യർക്കോ ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ? ബഹ്റൈൻ എ.കെസി.സി

മനാമ : ജിനേഷൻ ചെറുവാട്ട് എന്ന ഇടുക്കി ജില്ലാ കലക്ടറുടെ, അബദ്ധജടിലമായ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ബഹ്റൈൻ എ.കെസി.സി. (കത്തോലിക്ക കോൺഗ്രസ്) കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രബുദ്ധ കേരളത്തിന്റെ പ്രസക്തി നഷ്ടമാകുന്ന വിചിത്ര ഉത്തരവാണ് ഇടുക്കി ജില്ലാകലക്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. വന്യജീവികൾക്ക് സ്വാഭാവിക സഞ്ചാരത്തിന് തടസ്സമാകാതിരിക്കാൻ മനുഷ്യരാരും പുറത്തിറങ്ങാതിരിക്കുക. സന്ധ്യ മയങ്ങിയാൽ എല്ലാവരും വീടുപൂട്ടി അകത്തിരിക്കുക എത്രയോ വിചിത്രവും വിശാലവുമായ ഉത്തരവ്. ദുരന്തനിവാരണ നിയമത്തിന്റെ പിൻബലത്തോട് കൂടിയാണ് കലക്ടർ ഇൗ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യരുടെ ദുരന്തമാണ് കലക്ടറുടെ പ്രഥമ പരിഗണനയെന്ന് സംശയിക്കുന്നതായി ബഹ്റൈൻ എ.കെ.സി.സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു. വിഡ്ഢികളായ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ വേലി കെട്ടി നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. ബഹറിൻ പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജെൻസൻ ദേവസ്സി, ലിവിൻ ജിബി എന്നിവർ സംസാരിച്ചു.
Content Highlights: Bahrain AKCC strongly condemns the Idukki District Collector's order restricting human movement after dusk., Demands the Kerala government immediately revoke the controversial directive issued under disaster management laws., Leaders argue the order prioritizes wildlife movement over human lives and freedom.