ബി.കെ.എസ്. ഹ്രസ്വ ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന് തീയതി നീട്ടി

മനാമ: ബഹ്റൈന് കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മേള ബി.കെ.എസ്.എസ്.എഫിന്റെ രജിസ്ട്രേഷന് തീയതി നീട്ടി. എന്ട്രികള് ലഭിക്കേണ്ട പുതുക്കിയ തീയതി ജനുവരി ആറാണ്. പുതിയതായി നിര്മ്മിക്കുന്ന അഞ്ച് മിനുട്ട് വരെ ദൈര്ഘ്യമുള്ള ചിത്രങ്ങളായിരിക്കും മത്സരത്തിലേക്ക് പരിഗണിക്കുക.
ചലച്ചിത്ര മേഖലയിലെ പ്രശസ്തരടങ്ങുന്ന ജൂറി മികച്ച ചിത്രം, രചന, സംവിധാനം, ഛായഗ്രഹണം, നടന്, നടി തുടങ്ങി വിവിധ മത്സര വിഭാഗത്തില് വിധി നിര്ണയം നടത്തും. ബഹ്റൈന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില് നടക്കുന്ന അവാര്ഡ് നിശയില് മത്സര വിജയികള്ക്ക് ആകര്ഷകമായ സമ്മാനവും ഫലകവും പ്രശസ്തി പത്രവും നല്കുമെന്ന് സംഘാടകര് അറിയിച്ചു.
കൂടുതല് വിവരങ്ങള്ക്ക്: 39918997, 34020650, 39720030
Content Highlights: B.K.S. Registration date for short film festival extended