കേംബ്രിഡ്ജ് ഐ.ജി.സി.എസ്.ഇ. പരീക്ഷയിൽ അൽ നൂർ സ്‌കൂളിന് 100% വിജയം

മനാമ: 2026 ജൂണിൽ നടന്ന കേംബ്രിഡ്ജ് ഐ.ജി.സി.എസ്.ഇ. പരീക്ഷകളിൽ അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചു. 73% വിദ്യാർത്ഥികളും ഏ*, ഏ, ബി, ഗ്രേഡുകൾ നേടി. ഏകദേശം 90% വിദ്യാർത്ഥികളും ഏ* മുതൽ സി. വരെയുള്ള ഗ്രേഡുകൾ നേടി, ഐ.ജി.സി.എസ്.ഈ. 2026 ഫലങ്ങളിലെ പ്രധാന സവിശേഷതകൾ: 73% വിദ്യാർത്ഥികൾ ഏ*, ഏ, ബി ഗ്രേഡുകൾ നേടി. ഏ* ഗ്രേഡ്: 182 വിദ്യാർത്ഥികൾ, ഏ ഗ്രേഡ്: 393 വിദ്യാർത്ഥികൾ, ബി ഗ്രേഡ്: 312 വിദ്യാർത്ഥികൾ.

ലോകോത്തര നിലവാരത്തിലുള്ള ഫലങ്ങളിൽ അതിയായ സന്തോഷമുണ്ടെന്ന് സ്‌കൂൾ സ്ഥാപക ചെയർമാൻ അലി ഹസൻ വ്യക്തമാക്കി. അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, വിദ്യാർത്ഥികളുടെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ അവരെ അഭിനന്ദിച്ചു.

ഈ മികച്ച ഐ.ജി.സി.എസ്.ഇ. ഫലങ്ങൾ കൈവരിക്കുന്നതിന് സഹായിച്ച എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ അഭിനന്ദനങ്ങൾ അറിയിച്ചു.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: Achieved 100% success rate in June 2026 Cambridge IGCSE exams., 73% of students secured A*, A, and B grades., Recognized top performance with 182 A* grades, 393 A grades, and 312 B grades., Praise from school leadership including Chairman Ali Hasan and Director Dr. Muhammad Mashood.