'സൗഹൃദോണം 2026' ആഘോഷവും പുതിയ ഭരണസമിതി സ്ഥാനാരോഹണവും നടന്നു

സൗഹൃദോണം 2026-ല്‍ നിന്ന്
സൗഹൃദോണം 2026-ല്‍ നിന്ന്

മനാമ: കുടുംബ സൗഹൃദവേദി (കെ.എസ്.വി) ബഹ്റൈന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'സൗഹൃദോണം 2026'-ഉം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും അദാരി പാർക്കിൽ വെച്ച് നടന്നു. പ്രവാസി മലയാളി കൂട്ടായ്മയുടെയും സാംസ്‌കാരിക സംഗമത്തിന്റെയും വേദിയിൽ പ്രമുഖർ പങ്കെടുത്തു. കേരള സംസ്ഥാന തൊഴിൽക്ഷേമ വകുപ്പ് മന്ത്രി അഡ്വ: ബിന്ദു കൃഷ്ണ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിൽ പരസ്പര സ്‌നേഹവും സാഹോദര്യവും പരസ്പരം പങ്കുവെക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും ഇത്തരം പ്രവാസി കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് നിസീമമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കുടുംബ സൗഹൃദവേദി ചെയർമാൻ ഡി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ സംഘടനയുടെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതവും, രക്ഷാധികാരി അജിത് കണ്ണൂർ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരണവും നൽകി.തുടർന്ന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.

ചടങ്ങിൽ വെച്ച് ബഹ്റൈനിലെ സാമൂഹിക രംഗത്തെ വിശിഷ്ടാതിഥികളെയും മുൻകാല ഭാരവാഹികളെയും മന്ത്രി ബിന്ദു കൃഷ്ണ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ബി.കെ.ജി ഹോൾഡിങ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. ബാബുരാജ്, ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഡി.ടി.ആർ റഹീം ട്രേഡിംഗ് ഡയറക്ടർ റഹീം വാവാകുഞ്ഞ്, സാറ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് മൻസൂർ, ഓറ ഡയറക്ടർ മനോജ് മയ്യന്നൂർ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ജനറൽ കൺവീനർ ചന്ദ്രബോസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ബഹ്റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ കല്ലോത്തു ഗോപിനാഥ് മേനോൻ (പ്രിൻസിപ്പൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ), സോമൻ ബേബി, അലക്‌സ് ബേബി, ജോയ് മാത്യു (എം.ഡി, ന്യൂ ഹൊറൈസൺ സ്‌കൂൾ), രാജേഷ് നമ്പ്യാർ (പ്രസിഡന്റ്, കെ.എസ്.സി.എ), ഡോ. ബിന്ദു (സെക്രട്ടറി, കെ.എസ്.സി.എ), ബിനു കുന്നംതാനം, മുരളീധരൻ പള്ളിയത്ത്, അമൽ ദേവ്, നിസാർ കൊല്ലം, എബി തോമസ്, ബഷീർ അമ്പലായി, ഗഫൂർ ഉണ്ണികുളം, ജേക്കബ് തേക്ക്‌തോട്, മനു മാത്യൂ, തോമസ് ഫിലിപ്പ്, സൽമാൻ ഫാരിസ്, ജമാൽ ഇരിങ്ങൽ, സുബൈർ കണ്ണൂർ, ജെയിംസ് ജോൺ, ഹസീന കളത്തിങ്കൽ, നജീബ് കടലായി, മുസ്തഫ, സുനിൽ ബാബു, ഷമീർ സലീം, സലീം തയ്യിൽ, സയ്യിദ് റമദാൻ നദ്വി, നിസാർ കുന്നംകുളത്തുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.ട്രഷറർ മണിക്കുട്ടൻ ജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് സംഘടനയിലെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ, പരമ്പരാഗത ഓണക്കളികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജിത്ത് വെള്ളിക്കുളങ്ങര, ജ്യോതിഷ് പണിക്കർ, ജയേഷ് താന്നിക്കൽ, അൻവർ നിലമ്പൂർ, സാബു പാല, ബിജു കൂരോപ്പട, വിനോദ് അരൂർ, ബിജോ തോമസ്, അജിത് മണക്കാല, ജോണി താമരശേരി, സജി ജേക്കബ്, സൂരജ്, രാജീവൻ ടി.സി, അജാസ്, റെനിഷ് റെജി, ഹുസൈൻ വയനാട്, സുനീഷ്, ലേഡീസ് വിംഗ് സെക്രട്ടറി ഷൈനി ജോണി, സുമി ഷമീർ എന്നിവരും ഓണാഘോഷ കമ്മിറ്റി, ലേഡീസ് വിംഗ് അംഗങ്ങളും പരിപാടികളുടെ വിജയത്തിനായി നേതൃത്വം നൽകി.

Content Highlights: Kudumba Souhruda Vedi (KSV) Bahrain hosted 'Souhrudonam 2026' at Adhari Park., Kerala State Minister Adv. Bindu Krishna inaugurated the event and new committee installation., The event featured cultural programmes, traditional Onam games, and a grand Onam feast.