അഴിയുന്നത് ദിവ്യയുടെ മൂടുപടം മാത്രമല്ല; പാർട്ടിയുടേതു കൂടി | Podcast
സര്‍ക്കാരിന് കീഴില്‍, ജില്ലയിലെ ഉയര്‍ന്ന പദവിയില്‍ ഇരുന്ന ഒരു ഉദ്യോഗസ്ഥന്‍, മേലുദ്യോഗസ്ഥരെല്ലാം 'ക്ലീന്‍' സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഒരു ഉദ്യോഗസ്ഥനാണ് ദിവ്യയുടെ നാവിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത്. പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും ദിവ്യയെന്ന സഖാവിനെ തൊടാന്‍ പോലീസിനായില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തുംവരെ, അതിന്റെ വിധി വരും വരെ പോലീസ് പിടികൂടാതെ സംരക്ഷണം കൊടുത്തു. പോലീസിന്റെ മൂക്കിന് താഴെ അവര്‍ ഒളിവില്‍ കഴിഞ്ഞു. ഇന്ന് ദിവ്യയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയും വന്നുകഴിഞ്ഞു. സര്‍ക്കാറിന്റെ ഈ നിലപാട് പറയാതെ പറയുന്നത് എന്താണ്? മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രെഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Why hasn't PP Divya been arrested? Great Indian Podcast