തലവര തരൂര്‍ മാറ്റുമോ...? നായകനെ തേടി കോണ്‍ഗ്രസ് | Podcast

നിലനില്‍പ് തന്നെ ഭീഷണിയില്‍. നേതാക്കള്‍ ഒന്നൊന്നായി പടിയിറങ്ങുന്നു. ഒരു വശത്ത് ഭാരതയാത്ര. മറുവശത്ത് പ്രസിഡന്റിനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ്. രാജ്യമില്ലാത്ത രാജകുമാരനായി രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃസ്ഥാനത്തില്ലെങ്കിലും യാത്രനയിക്കുന്നു. തിരുത്തല്‍വാദികളുടെ സ്ഥാനാര്‍ഥിയായി ശശി തരൂര്‍ മത്സരിക്കാന്‍ സാധ്യത ഏറുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവുമോ? തരൂര്‍ നിന്നാല്‍ ജയിക്കുമോ ജയിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപെടുമോ?  കെ.എ. ജോണിയും മനു കുര്യനും വിലയിരുത്തുന്നു: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 

Content Highlights: Shashi Tharoor , Congress president , Podcast