വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories
രാജാവ് വാക്കു മറന്നു; കൊടുംതണുപ്പിൽ കാത്തിരുന്ന വൃദ്ധന് എന്ത് സംഭവിച്ചു?
കൊടുംതണുപ്പുള്ള ഒരു വൈകുന്നേരം. കൊട്ടാരത്തിന് പുറത്ത് നേർത്തൊരു തുണി മാത്രം പുതച്ച് ഒരു വൃദ്ധൻ. അത് കണ്ട രാജാവിന് അത്ഭുതം തോന്നി. ഇത്രയും തണുപ്പിൽ ഇത്ര നേർത്ത തുണി മതിയാകുമോ?
ചന്ദ്രസേനൻ രാജാവ് വൃദ്ധന്റെ അടുത്തെത്തി കാര്യം അന്വേഷിച്ചു. വർഷങ്ങളായി ആ നേർത്ത തുണി പുതച്ചാണ് താൻ കഴിയുന്നതെന്നും, തണുപ്പിനെ അതിജീവിക്കാൻ ദൈവം തനിക്ക് ശക്തി നൽകുന്നുണ്ടെന്നും വൃദ്ധൻ പറഞ്ഞു.
വൃദ്ധന്റെ അവസ്ഥ കണ്ട രാജാവിന് കരുണ തോന്നി. കട്ടിയുള്ള ഒരു പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകി. ആ വാക്ക് വൃദ്ധന് വലിയ ആശ്വാസമായി.
പക്ഷേ, കൊട്ടാരത്തിലേക്ക് മടങ്ങിയ രാജാവ് ആ വാഗ്ദാനം മറന്നുപോയി. പിറ്റേന്ന് രാവിലെ കാവൽക്കാർ കൊട്ടാരത്തിന് പുറത്ത് കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കൊടുംതണുപ്പിൽ ഒരു വൃദ്ധൻ മരവിച്ചുകിടക്കുന്നു. അയാളുടെ കൈയിൽ ഒരു കുറിപ്പുമുണ്ടായിരുന്നു.
ആ കുറിപ്പിൽ എന്താണ് എഴുതിയിരുന്നത്?
രാജാവ് നൽകിയ ഒരു വാക്ക്… അതിൽ പ്രതീക്ഷയർപ്പിച്ച ഒരു വൃദ്ധൻ… ഒടുവിൽ രാജാവിനെ തന്നെ കുറ്റബോധത്തിലാക്കിയ ഒരു കുറിപ്പ്.
ഈ കഥയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മറ്റുള്ളവരിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സഹായത്തെക്കുറിച്ചുള്ള വലിയൊരു ചിന്തയാണ്. ജീവിതത്തിൽ മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കുന്നത് എപ്പോഴാണ് നമ്മെ ശക്തരാക്കുന്നത്? എപ്പോഴാണ് അതേ പ്രതീക്ഷ നമ്മുടെ മനശക്തിയെ ദുർബലമാക്കുന്നത്?
ഒരു നേർത്ത പുതപ്പും ഒരു വാക്കും ചേർന്ന് രാജാവിനെ പഠിപ്പിച്ച പാഠം എന്തായിരുന്നു?
കുട്ടികൾക്കായുള്ള കുട്ടിക്കഥകളിൽ കേൾക്കാം , പ്രതീക്ഷയുടെയും സ്വയംപര്യാപ്തതയുടെയും മനോഹരമായ ഈ കഥ.
കഥ: സന്തോഷ് വള്ളിക്കോട് | അവതരണം: ഷൈന രഞ്ജിത്ത് | നിർമ്മാണം : ആർ ജെ അച്ചൂ
Content Highlights: A moving moral story written by Santhosh Vallikkode and narrated by Shina Ranjith., Highlights the danger of depending too much on others for help and expectations., Emphasizes the importance of self-reliance and trusting one's own capabilities.