രാത്രി വൈകിയുള്ള ഭക്ഷണവും ജിമ്മും ഉറക്കത്തെ ബാധിക്കുമോ? | Chill Maadi | Podcast
നമ്മുടെ ജീവിതത്തിൽ ഏറ്റവും സ്വാഭാവികമായി ചെയ്യുന്ന ഒരു കാര്യമാണ് ഉറക്കം. പക്ഷേ, ഉറക്കത്തെക്കുറിച്ച് നമ്മൾ എത്രത്തോളം ഗൗരവമായി ചിന്തിക്കുന്നുണ്ട്?
രാത്രി വൈകി ഉറങ്ങുന്നത്, രാവിലെ നേരത്തെ എഴുന്നേൽക്കുന്നത്, ഫോൺ നോക്കി കിടക്കുന്നത്, പകൽ ഉറങ്ങുന്നത്, രാത്രി ജിമ്മിലുള്ള വ്യായാമം , ചായയും കാപ്പിയും, ഉറക്കഗുളികകൾ , കൂർക്കംവലി… ഇവയെല്ലാം നമ്മുടെ ഉറക്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഈ പോഡ്‌കാസ്റ്റിൽ ഉറക്കവുമായി ബന്ധപ്പെട്ട് നമ്മളെല്ലാവരും ചോദിക്കേണ്ട നിരവധി പ്രധാന ചോദ്യങ്ങളാണ് സംസാരിക്കുന്നത്.
നമുക്ക് ശരിക്കും എത്ര മണിക്കൂർ ഉറക്കം വേണം?
ഉറക്കക്കുറവും പൊണ്ണത്തടിയും തമ്മിൽ ബന്ധമുണ്ടോ? കൗമാരക്കാരുടെ ഉറക്കം എത്ര പ്രധാനമാണ്? ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉറക്കം എങ്ങനെ ക്രമീകരിക്കണം?
Doomscrolling നമ്മുടെ ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു? രാത്രി വൈകിയുള്ള ഭക്ഷണവും ജിമ്മും ഉറക്കത്തെ ബാധിക്കുമോ? ഉറക്കഗുളികകൾ നല്ലതോ മോശമോ? കൂർക്കംവലി വെറും ശല്യമാണോ, അതോ ഒരു അപായ സൂചനയാണോ ? സ്ലീപ് അപ്നിയ എന്താണ്? ഉറക്കപ്രശ്നത്തിന് എപ്പോൾ ഡോക്ടറെ കാണണം?
നമ്മുടെ ശരീരത്തിനും മനസ്സിനും ആവശ്യമായ ഉറക്കത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പോഡ്കാസ്റ്റ് മുഴുവൻ കേൾക്കൂ . ചിൽ മാഡിപോഡ്‌കാസ്റ്റിന്റെ മൂന്നാം എപ്പിസോഡിൽ ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി പ്രൊഫസർ ഡോക്ടർ സപ്ന സംസാരിക്കുന്നു . ചോദ്യങ്ങളുമായി എറണാകുളം കളക്ടർ ശ്രീമതി പ്രിയങ്ക ജി , ആർ ജെ അച്ചൂ എന്നിവരും.
Content Highlights: Explains the ideal duration of sleep required for the human body, Discusses the link between sleep deprivation and obesity, Highlights the impact of doomscrolling and late-night gym sessions on sleep, Addresses serious conditions like snoring and sleep apnea, Provides guidance on shift duty sleep management and when to see a doctor