അരമണിക്കൂറിൽ പിറന്ന ഗാനം… “വിഘ്നേശ്വരാ ജന്മനാളികേരം…”.! | കാതോരം | Podcast
“വിഘ്നേശ്വര ജന്മനാളികേരം നിൻ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു…” പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളിയുടെ മനസ്സിൽ ഭക്തിയുടെ നിറച്ചാർത്തൊരുക്കുന്ന ഈ ഗാനത്തിനു പിന്നിലുണ്ട് അപൂർവമായൊരു കഥ. എസ്. രമേശൻ നായരുടെ വരികൾക്കും പി. കെ. കേശവൻ നമ്പൂതിരിയുടെ ഈണത്തിനും പി. ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ആലാപനത്തിനും ഒത്തുചേർന്ന് പിറന്ന പുഷ്പാഞ്ജലിയിലെ ആ അനശ്വരഗാനം.
1981-ൽ പിറന്ന ഈ ഗാനത്തിന്റെ തുടക്കത്തിനു പിന്നിലെ കൗതുകകരമായ നിമിഷങ്ങൾ, അരമണിക്കൂറിനുള്ളിൽ രൂപംകൊണ്ട വരികൾ, മാതൃഭൂമിയുടെ ക്ലബ് എഫ്.എമ്മിന്റെ പ്രക്ഷേപണത്തിന് തുടക്കമിട്ട ചരിത്രപ്രഭാതത്തിൽ ഈ ഗാനം മുഴങ്ങിയപ്പോൾ അനുഭവിച്ച ആത്മനിർവൃതി… ഓർമ്മകളുടെ ഈ സംഗീതയാത്രയിൽ രവി മേനോനൊപ്പം ചേരാം. മൂന്ന് പ്രതിഭകൾ ഇന്ന് ഓർമ്മകളിൽ മാത്രം. പക്ഷേ, അവരുടെ സൃഷ്ടി ഇന്നും മലയാളിയുടെ ഹൃദയത്തിൽ പ്രാർത്ഥനയായി മുഴങ്ങുന്നു.
കാതോരം വിത്ത് രവി മേനോൻ — ശബ്ദമിശ്രണം : പ്രണവ് പി എസ്
നിർമ്മാണം : ആർ ജെ അച്ചൂ.
Content Highlights: Ravi Menon's 'Kathoram' podcast explores the making of the iconic devotional album Pushpanjali., The story behind the creation of the famous track 'Vighneshwara' sung by P. Jayachandran., Reminiscing the contributions of legendary lyricist S. Ramesan Nair and music composer P.K. Kesavan Namboodiri., Nostalgic connection of the song with the launch of Club FM in Thrissur in December 2007.