പ്രകൃതിയും വന്യതയും ഒന്നിക്കുന്ന ഗ്ലേഷ്യർ ഫ്ളോട്ടിങ് ഹട്ട് | Out of Town | Podcast
പ്രകൃതിയും വന്യതയും ആഡംബരവും ഒന്നിക്കുന്നൊരിടം. അതാണ് ഗ്രീന്‍ലന്റിലെ സെര്‍മര്‍സൂക്കിലെ കുലുസുക്ക് എന്ന സ്ഥലത്തെ ഫ്‌ളോട്ടിങ് ഗ്ലേഷ്യര്‍ഹട്ട് എന്നറിയപ്പെടുന്ന അവധിക്കാല കേന്ദ്രം. ഹിമപര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടെ ധ്രുവദീപ്തിയും കണ്ട് ഒരു രാത്രി ആസ്വദിക്കാം. അവധിക്കാലം ആസ്വദിക്കാം എന്നതിലുപരി ഫ്‌ലോട്ടിങ് ഹട്ടിന്റെ സ്ഥാനമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആര്‍ട്ടിക് പ്രദേശത്തെ ഉയര്‍ന്നുനില്‍ക്കുന്ന മഞ്ഞുമലകള്‍ക്കിടയിലേക്കുള്ള ഫ്യോര്‍ഡ് അഥവാ ഉള്‍ക്കടലിലാണ് ഈ ഫ്‌ലോട്ടിങ് ഹട്ട് സ്ഥിതി ചെയ്യുന്നത്. വൈഫൈയും പുറത്തുനിന്നുള്ള ബഹളങ്ങളുമില്ലാതെ ശാന്തമായ അന്തരീക്ഷമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അവതരണം: അഞ്ജയ് ദാസ് എൻ.ടി. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
Content Highlights: Glacier Floating hut in Greenland