ഒടുവില്‍ സ്വന്തം മണ്ണില്‍ നൃത്യാലയ പിറക്കുന്നു | സാരസ്വതം | Podcast
ശ്രീറാം വൈകാതെ തന്നെ ചാലപ്പുറത്ത് ഒരു സ്ഥലം കണ്ടുപിടിച്ചു. എം.ടി പോയി നോക്കി, ഇഷ്ടപ്പെട്ടു. വിലപറഞ്ഞ് കച്ചവടമുറപ്പിച്ചു. വൈകാതെ തന്നെ സ്ഥലത്തിന്റെ രജിസ്ട്രേഷന് നടത്തി. നൃത്ത വിദ്യാലയം എന്ന കാഴ്ചപ്പാടില്‍ നല്ല വിശാലമായ ആകര്‍ഷണീയമായ ഒരു കെട്ടിടം ആണ് എം.ടിയുടെ മനസ്സിലുണ്ടായിരുന്നത്. കോഴിക്കോട്ടെ പ്രശസ്തനായ ആര്‍ക്കിടെക്ട് രമേഷ് ആണ് പ്ലാന്‍ വരച്ചതും കെട്ടിടം പണിതതും. അക്കാലത്ത് ഹോളോബ്രിക്സുകള്‍ വന്നുതുടങ്ങുന്നതേയുള്ളൂ. തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ, ചൂട് അറിയാത്ത ഹോളോബ്രിക്സുകള്‍ ഉപയോഗിച്ച് സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നൃത്തവിദ്യാലയം ഒരുങ്ങി. പാലക്കാട് മേഴത്തൂരില്‍ ഒരു മന പൊളിച്ചപ്പോള്‍ അവിടത്തെ തൂണുകളും വാതിലുകളും മറ്റും എം.ടിയുടെ സുഹൃത്ത് അറിയിച്ചതുപ്രകാരം അദ്ദേഹം തന്നെ പോയി വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നു. കെട്ടിടം നിര്‍മിക്കുന്ന ഓരോ ഘട്ടത്തിലും അദ്ദേഹം നേരിട്ടുതന്നെ ഇടപെട്ടു. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്സിങ് ; എസ് സുന്ദര്‍.
Content Highlights: Nrithyalaya |saraswatham Kalamandalam saraswathi