മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids

മിന്നാമിന്നിക്കഥകൾ | Bedtime Stories
മിന്നാമിന്നിക്കഥകൾ | Bedtime Stories

ഓണം വരാനിരിക്കെ കാട്ടിലെ കൂട്ടുകാരെല്ലാം ആഘോഷത്തിരക്കിലാണ്. എന്നാൽ, മുത്തുക്കരടി മാത്രം ഗുഹയ്ക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുന്നു. തേൻ തേടി മരത്തിൽ കയറിയപ്പോൾ സംഭവിച്ച അപകടത്തെ തുടർന്ന് കാലിന് പരുക്കേറ്റ മുത്തുവിന് ഒരാഴ്ച വിശ്രമമാണ് മൂങ്ങ വൈദ്യരുടെ നിർദേശം.

പുറത്ത് ഓണവെയിലും ഓണത്തുമ്പികളും പൂക്കൾ തേടിയുള്ള കൂട്ടുകാരുടെ ഓട്ടവും കാണുമ്പോൾ മുത്തുവിന് സങ്കടം കൂടുന്നു. തിരുവോണനാളിൽ തേനും തീർന്നതോടെ ഒറ്റപ്പെട്ട മുത്തുവിന്റെ ഓണം കൂടുതൽ വിഷമകരമാകുമെന്നു തോന്നും.

പക്ഷേ, ഗുഹയ്ക്ക് പുറത്ത് അപ്രതീക്ഷിതമായി കേട്ട ആ ബഹളം മുത്തുവിന്റെ ഓണത്തിന് പുതിയൊരു നിറം നൽകുമോ?

സ്നേഹവും സൗഹൃദവും നിറഞ്ഞ മുത്തുവിന്റെ ഓണം കേൾക്കാം മിന്നാമിന്നിക്കഥകളിൽ.

നിർമ്മാണം & അവതരണം: ആർ ജെ അച്ചൂ

Content Highlights: A heartwarming Onam story tailored for children., Teaches the true values of friendship, care, and sharing., Highlights traditional Onam celebrations and Sadya.