'എം.ടിയുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം എന്നോടൊപ്പമുണ്ടാകണം |സാരസ്വതം| Podcast
എന്റെ തീരുമാനം അവര്‍ വീട്ടില്‍ വന്നുപറഞ്ഞു. എം.ടിയെക്കുറിച്ച് അവര്‍ക്കറിയാവുന്നതെല്ലാം അവര്‍ അമ്മയോട് പറഞ്ഞു. അമ്മ എതിരൊന്നും പറഞ്ഞില്ല. വിവാഹത്തീയ്യതിയെക്കുറിച്ചായി പിന്നെ ചര്‍ച്ച. ശ്രീധരന് മാസ്റ്റര്‍ പിന്നെ എന്നെ കാണാന്‍ വരുന്നത് വിവാഹത്തിയ്യതിയെക്കുറിച്ച് പറയാനാണ്. അനിയത്തിയുടെ വിവാഹം നടത്തി കൂമ്പൊടിഞ്ഞിരിക്കുന്ന സമയത്ത് കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല. സാരസ്വതം കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: M. T. Vasudevan Nair wedding Autobiography of kalamandalam saraswathi