കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids
എന്ത് കാര്യമാണെങ്കിലും “പിന്നെ ചെയ്യാം…” എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്ന ശീലമുണ്ടോ? അങ്ങനെയെങ്കിൽ മിട്ടുവിന്റെ കഥ നിങ്ങൾക്കും പരിചിതമായിരിക്കും!
കിട്ടുവും മിട്ടുവും സഹോദരങ്ങളാണ്. ഇരുവരും മിടുക്കന്മാർ തന്നെ. പക്ഷേ, മിട്ടുവിന് ഒരു ചെറിയ കുഴപ്പമുണ്ട്- ഒരു കാര്യവും സമയത്ത് ചെയ്യില്ല. സ്കൂളിൽ പോകുന്നതിലും ഹോംവർക്ക് ചെയ്യുന്നതിലും ഉറക്കമെഴുന്നേൽക്കുന്നതിൽവരെ മിട്ടു വൈകും.
ഒരു ദിവസം അപ്പൂപ്പൻ ഇരുവർക്കും ഓരോ മത്തങ്ങാ വിത്ത് നൽകി. വിത്ത് നട്ടാൽ ചെടി വളർന്ന് നിറയെ മത്തങ്ങകൾ ഉണ്ടാകുമെന്നും പറഞ്ഞു.
കിട്ടു അപ്പൂപ്പൻ പറഞ്ഞത് ഉടൻ ചെയ്തു.
മിട്ടുവോ?
“എപ്പോഴെങ്കിലും ചെയ്താൽ മതിയല്ലോ…”
പക്ഷേ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിട്ടുവിന്റെ മുറ്റത്ത് സംഭവിച്ചത് മിട്ടുവിനെ അമ്പരപ്പിച്ചു. മിട്ടുവിന്റെ ആ ചെറിയ ശീലം അവന് എന്ത് നഷ്ടമാണ് വരുത്തിയത്? അപ്പൂപ്പൻ മിട്ടുവിനോട് എന്താണ് പറഞ്ഞത്? പിന്നെ മിട്ടു തന്റെ ശീലം മാറ്റിയോ?
കുട്ടികൾക്കൊപ്പം കേൾക്കാം ‘കിട്ടുവും മിട്ടുവും’, മിന്നാമിന്നി കഥകളിൽ. നിർമ്മാണം: ആർജെ അച്ചൂ, ശബ്ദമിശ്രണം: സുന്ദർ എസ്.
Content Highlights: Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., Highlights how procrastination leads to missed opportunities while diligence brings rewards., Interactive storytelling format encouraging kids to share their voice messages.