'ക്യാപ്റ്റൻ തളർന്നു വീണു; 26 പേരുടേയും ആ കപ്പലിന്റേയും ചുമതല ഞാൻ ഏറ്റെടുത്തു' | Service Story | Mathrubhumi Podcast
വയനാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ചായപ്പൊടി വിറ്റും ഇന്റർനെറ്റ് കഫേയിൽ 50രൂപ ദിവസക്കൂലിക്ക് ജോലിചെയ്തും കളിയാക്കിയവർക്ക് മുന്നിൽ ഒന്നാം റാങ്കോടെ പാസായി മെർച്ചന്റ് നേവി ക്യാപ്റ്റനായി മാറിയ സനു ജോസിന്റെ ജീവിതകഥയാണ് ഇത്തവണ സർവീസ് സ്റ്റോറിയിൽ. എണ്ണ മോഷ്ടിക്കാൻ എത്തിയവർ എന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഇക്വറ്റോറിയൽ ഗിനിയയിലും നൈജീരിയയിലുമായി 10 മാസത്തോളം തടവിലാക്കപ്പെട്ടതും പിന്നീട് 26 ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതും ക്യാപ്റ്റൻ സനു ജോസ് വിവരിക്കുന്നു. കൂടാതെ കടലിലെ വിസ്മയങ്ങൾ, ബർമുഡ ട്രയാംഗിൾ സത്യങ്ങൾ, സൗത്ത് ആഫ്രിക്കയിലെ ആക്രമണം, മർച്ചന്റ് നേവി ജീവിതത്തിന്റെ കാണാപ്പുറങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി അറിയാം
Content Highlights: Sanu Jose's journey from a humble background selling tea and working at an internet cafe to becoming a Merchant Navy Captain with a first rank., His harrowing 10-month imprisonment in Equatorial Guinea and Nigeria after being mistaken for oil thieves., The heroic rescue and safe return of all 26 crew members under his leadership., Insights into life at sea, Bermuda Triangle truths, attacks in South Africa, and the untold realities of the Merchant Navy.