ഈ ജീവിതം അക്ഷരങ്ങള്‍ക്ക് വേണ്ടി | How did you | Podcast
അക്ഷരവടിവില്‍ മായികസൗന്ദര്യം വിരിയിച്ചെടുക്കുന്ന ശില്പി, അക്ഷരങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാള്‍, പഠനകാലത്ത് പോസ്റ്ററെഴുതി തുടങ്ങിയ അക്ഷരങ്ങളോടുള്ള പ്രണയം ഇന്നും തപസ്യയായി തുടരുന്നയാള്‍. പേര് നാരായണ ഭട്ടതിരി. മലയാള കാലിഗ്രഫിയുടെ പെരുന്തച്ഛന്‍. ഹൗ ഡിഡ് യൂ പുതിയ സീരിസിന്റെ ആദ്യ എപ്പിസോഡില്‍ ഒരിക്കല്‍ എഴുത്തിനെ പ്രണയിച്ചിരുന്ന ഭട്ടതിരിയുടെ ജീവിതം കാലിഗ്രഫിക്ക് വഴിമാറിയ കഥയും ഒപ്പം കലാകൗമുദിയുടെ കൈപിച്ച് അഭ്രപാളിയില്‍ കാലിഗ്രഫി വിസ്മയങ്ങള്‍ സൃഷ്ടിച്ച അനുഭവങ്ങളും അവിടെ കണ്ടുമുട്ടിയ മഹാരഥന്മാരെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും പറയുന്നു
Content Highlights: How did you ft by calligrapher Narayana Bhattathiri