പട്ടിണി,കൂട്ടക്കൊല, ആഭ്യന്തരയുദ്ധം:ഡാര്‍ഫറില്‍ നടന്നത് 21ാംനൂറ്റാണ്ടിലെ ഏറ്റവും ഭീകര വംശഹത്യ|Podcast


മനുഷ്യനും മരണത്തിനും വര്‍ഷങ്ങളായി വിലകെട്ടുപോയ വര്‍ത്തമാനങ്ങളാണ് ഡാര്‍ഫറിലേത്. നാലുപതിറ്റാണ്ടോളമായി സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍നിന്നുള്ള വാര്‍ത്തകളില്‍ പട്ടിണിയുടെയും വംശീയ കൂട്ടക്കൊലകളുടെയും ആഭ്യന്തരയുദ്ധത്തിന്റെയും കരിമരുന്നുഗന്ധവും നിലവിളികളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഡാര്‍ഫറില്‍ നടന്നത് 21-ാംനൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യയെന്ന് യു.എന്നും അമേരിക്കയും. അതേസമയം ആഫ്രിക്കന്‍ ഗാലറികളിലിരുന്ന് 'മരണപ്പോരി'ന്റെ കാഴ്ചക്കാരാവുകയാണ് വര്‍ഷങ്ങളായി പാശ്ചാത്യലോകം.  വംശഹത്യയുടെ ലോക ചരിത്രം | ദിനകരന്‍ കൊമ്പിലാത്ത്. അവതരണം:റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
 

Content Highlights: history of genocide by Dinakaran kombilath darfur genocide podcast