കൊച്ചുണ്ണിയുടെ കൊച്ചു തെറ്റ് | മിന്നാമിന്നിക്കഥകൾ | Bedtime Stories

വർഷത്തിൽ ഒരിക്കൽ മാത്രം കായ്ക്കുന്ന തേൻമരം! അതിലെ പഴങ്ങൾക്ക് കാട്ടുതേനിന്റെ മധുരമാണ്. പഴുത്തെന്നറിഞ്ഞതോടെ കാട്ടിലെ മൃഗങ്ങളെല്ലാം കുന്നുകയറി. പക്ഷേ നമ്മുടെ കൊച്ചുണ്ണി കുരങ്ങൻ മാത്രം പാതിവഴിയിൽ മടങ്ങി. കാരണം മറ്റൊന്നുമല്ല, ആകാശത്ത് കണ്ട മഴക്കാറുകൾ!

മഴ പെയ്യുമെന്ന് കരുതി വീട്ടിലേക്ക് മടങ്ങിയ കൊച്ചുണ്ണിക്ക് പിന്നീട് മനസ്സിലായത് മഴ പെയ്തില്ലെന്നായിരുന്നു. വീണ്ടും കുന്നുകയറിയപ്പോഴേക്കും തേൻപഴങ്ങളെല്ലാം തീർന്നിരുന്നു!

മുന്നിലെത്തുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്ന് കൊച്ചുണ്ണിയെ പഠിപ്പിച്ച ഈ രസകരമായ കഥ കേൾക്കാം. മിന്നാമിന്നി കഥകളുമായി ആർ ജെ അച്ചൂ മാതൃഭൂമി പോഡ്കാസ്റ്റിൽ.

Content Highlights: The rare honey tree in Thenmala forest bears fruit only once a year., Kochunni the monkey misses out on the sweet honey fruits due to his fear of rain., The story teaches a valuable moral lesson about seizing opportunities instead of making excuses.